V. M. Renjith

Creative Head
Answer Key Academy
Thiruvananthapuram, Kerala

Mobile : 8129840020
Email : vmrenjith@answerkeyacademy.online

V. M. Renjith
He is a native of Bhagavathinada in Thiruvananthapuram district.

Father: C. Vishwambharan
Mother: O. Molly

He has completed his graduation, post-graduation, B.Ed., M-Phil., K- TET, SET, and UGC-NET in Malayalam literature. He received his Mphil Degree from the Malayalam Department of the University College Thiruvananthapuram. The area of study for the M.Phil. thesis was Prison Literature. He also Won the Aspire Research Award for the topic 'The Life Expression of Sex Workers in Malayalam Short Stories.’

Worked as a guest teacher at Govt. Higher Secondary School, Malayinkeezhu from 06/06/2023 to 06/01/2025, and at Govt. Model Higher Secondary School, Venganoor from 09/01/2024 to 08/05/2024. Served as a Guest Lecturer in the Department of Malayalam at Govt. College, Kattappana from 21/08/2024 to 06/02/2026. Currently working as the Creative Head of Answer Key Academy based in Thiruvananthapuram.

Director and Board Member of ARTS SPACE Centre for Performing Arts. Has written and directed several award-winning dramas. Directed a short film that was selected for the competition category in the short film competition organised by Mathrubhumi with the message 'Drug Free'. Participated as a selected delegate in VISHWA MALAYALA MAHOLSAVAM 2012 conducted by the Kerala State Cultural Department in association with the Kerala Sahitya Akademi. Recipient of the Kasthoorba Prize for short story instituted by the P.N. Panicker Foundation. Editorial Board Member of SAMSKARIKA REKHA, published by Nemom Block Panchayat, Government of Kerala.

രഞ്ജിത്ത് വി.എം.
തിരുവനന്തപുരം ജില്ലയിലെ ഭഗവതിനട സ്വദേശിയാണ്.

അച്ഛൻ: സി. വിശ്വംഭരൻ
അമ്മ: ഒ. മോളി

മലയാളസാഹിത്യത്തിൽ ബിരുദം, ബിരുദാനന്തരബിരുദം, ബി.എഡ്., എം.ഫിൽ., കെ.ടെറ്റ്, സെറ്റ്, യു.ജി.സി. നെറ്റ്, എന്നിവ നേടി. തടവറസാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിന് യൂണിവേഴ്സിറ്റി കോളേജ് മലയാളവിഭാഗത്തിൽ നിന്ന് എം.ഫിൽ ഡിഗ്രി ലഭിച്ചു. തടവറസാഹിത്യമായിരുന്നു എം.ഫിൽ പ്രബന്ധത്തിൻ്റെ പഠനമേഖല. ലൈംഗിക തൊഴിലാളികളുടെ ജീവിതാവിഷ്കാരം മലയാള ചെറുകഥയിൽ എന്ന വിഷയത്തിന് ആസ്പയർ റിസർച്ച് അവാർഡ് നേടി.

06/06/2023 - 06/01/2025 കാലയളവിൽ മലയിൻകീഴ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലും 09/01/2024 -08/05/2024 കാലയളവിൽ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ വെങ്ങാനൂരിലും അതിഥി അധ്യാപകനായി പ്രവർത്തിച്ചു. 21/08/2024 മുതൽ 06/02/2026 വരെ കട്ടപ്പന ഗവൺമെൻറ് കോളേജിൽ മലയാള വിഭാഗം ഗസ്റ്റ് ലെക്ചർ ആയി പ്രവർത്തിച്ചു. ആർട്സ് സ്പേസ് സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റെ ഡയറക്ടറും ബോർഡ് അംഗവുമാണ്. യൂണിവേഴ്സിറ്റി തലങ്ങളിൽ നിരവധി അവാർഡ് നേടിയ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 'ഡ്രഗ് ഫ്രീ' എന്ന സന്ദേശവുമായി മാതൃഭൂമി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ അവസാനഘട്ട മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് കേരള സാംസ്കാരിക വകുപ്പ് നടത്തിയ വിശ്വ മലയാള മഹോത്സവം 2012-ൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി പങ്കെടുത്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചെറുകഥയ്ക്കുള്ള പ്രഥമ കസ്തൂർബാ പുരസ്കാര ജേതാവാണ്. കേരള സർക്കാരിന്റെ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിച്ച സാംസ്കാരിക രേഖ -യുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്.

നിലവിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻസർ കീ അക്കാദമി ക്രിയേറ്റീവ് ഹെഡ് ആണ്.

© www.profilelink.org.in

Scroll to Top