Emeritus Professor
Department of Kerala Studies
University of Kerala
Kariavattom Campus
Thiruvananthapuram, Kerala
✆ Mobile : 9447453145
✉ Email : dramunnikrishnan_5185@keralauniversity.ac.in
Dr. A. M. Unnikrishnan
Dr. A. M. Unnikrishnan was born on October 23, 1963, to P. Madhavan Nair and B. Arundhathi Amma at Lakshmi Nilayam, Pezhoorkonam, Balaramapuram. An eminent academic and critic, he secured First Rank in M.A. Malayalam from the University of Kerala, followed by M.Phil. and Ph.D. degrees with high distinction.
Professional Journey
Dr. Unnikrishnan began his teaching career in 1987 as a Lecturer at K.G. College, Pampady.
His career spans several prestigious roles:
Reader: Baselius College, Kottayam.Assistant Director: Kerala Bhasha Institute (State Institute of Languages).
Professor: School of Distance Education, University of Kerala (since 2011).
Founder Head: Department of Malayalam, Central University of Kerala, Kasaragod (2015–2016).
Dean: Faculty of Oriental Studies, University of Kerala.
Senate Member: University of Kerala.
After retiring as a Senior Professor from the University of Kerala, he currently serves as an Emeritus Professor in the Department of Kerala Studies at the same university.
Awards & Honors
He has been the recipient of numerous prestigious accolades, including:
Rev. T.A. Mathias Award for the best college teacher in India.
Academic Excellence Award from the University of Kerala.
Dr. K. Godavarma Award.
Kuttipuzha Prize.
Durgadathan Award for excellence in literary research.
Major Publications
A renowned critic and researcher, his published works include:
Navinothara Niroopanam (Post-modern Criticism)
Desham Samskaram Sahithyam (Land, Culture, Literature)
Azhathil Uyirkkunna Chodanakal
Ramayana Vichinthanam
He has also authored an extensive and comprehensive volume on Chattampi Swami.
ഡോ. എ. എം. ഉണ്ണിക്കൃഷ്ണൻ
അദ്ധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.
ബാലരാമപുരം പേഴൂർക്കോണത്ത് ലക്ഷ്മീനിലയത്തിൽ പി. മാധവൻ നായരുടെയും ബി. അരുന്ധതിയമ്മയുടെയും മകനായി 1963 ഒക്ടോബർ 23-നു ജനിച്ചു. കേരളസർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ മലയാളം എം. എ., ഉന്നതമായ നിലയിൽ എം.ഫിൽ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി.
1987-ൽ പാമ്പാടി കെ.ജി. കോളജിൽ ലക്ചററായി. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ റീഡറും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു. 2011 മുതൽ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ പ്രൊഫസർ. 2015-'16-ൽ കാസർകോട് കേരള കേന്ദ്രസർവകലാശാലയിൽ മലയാളവിഭാഗം സ്ഥാപകാധ്യക്ഷനായി പ്രവർത്തിച്ചു. ഡോ. കെ. ഗോദവർമപുരസ്കാരം, കുറ്റിപ്പുഴ സമ്മാനം, സാഹിത്യഗവേഷണത്തിനുള്ള ദുർഗാദത്തൻപുരസ്കാരം, ഭാരതത്തിലെ മികച്ച കലാലയാദ്ധ്യാപകനുള്ള റവ. ടി.എ. മത്തിയാസ് പുരസ്കാരം, കേരളസർവകലാശാലയുടെ അക്കാദമിക് എക്സലൻഡ് അവാർഡ് അടക്കം ഒട്ടേറെ ബഹുമതികൾക്കർഹനായി. നവീനോത്തരനിരൂപണം, ദേശം സംസ്കാരം സാഹിത്യം, ആഴത്തിൽ ഉയിർക്കുന്ന ചോദനകൾ, രാമായണവിചിന്തനം തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. ചട്ടമ്പി സ്വാമിയെക്കുറിച്ച് ബൃഹത്തായ ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളസർവ്വകലാശാല കേരളപഠനവിഭാഗത്തിലെ എമെരിറ്റസ് പ്രൊഫസറണ്.